spot_img

പ്രഭാത വാർത്തകൾ 2025 മെയ് 19

spot_img
spot_img

Date:

വാർത്തകൾ

🗞️👉 പക്ഷാഘാത ബോധവൽക്കരണ പരിപാടികളുടെ സമാപനം നടന്നു.

കുറവിലങ്ങാട് . പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി, മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികം എന്നിവയോട് അനുബന്ധിച്ച് നടപ്പാക്കുന്ന സാമൂഹിക പദ്ധതികളുടെ ഭാ​ഗമായി പിതൃവേദിയുമായി സഹകരിച്ചു രൂപതയിലെ വിവിധ പള്ളികളിൽ നടത്തി വന്ന പക്ഷാഘാത ബോധവൽക്കരണ പരിപാടിയുടെ സമാപനം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ നടന്നു. മാർ സ്ലീവാ മെഡിസിറ്റി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

🗞️👉 ഡോ. അഞ്ജുവിന് അഭിനന്ദന പ്രവാഹം

ഏറ്റുമാനൂർ. നീറ്റ് എംഡിഎസ് പരീക്ഷയിൽ ദേശീയ തലത്തിൽ ഒന്നാം റാങ്ക് കരസ്‌ഥമാക്കിയ ഡോ. അഞ്ജുവിന് അഭിനന്ദനപ്രവാഹം. മന്ത്രി വി.എൻ. വാസവൻ അഞ്ജുവിൻ്റെ വീട്ടിലെത്തി സംസ്‌ഥാന സർക്കാരിൻ്റെ ആദരം സമർപ്പിച്ചു. ആത്മാർഥമായ പരിശ്രമം കൊണ്ട് എന്തും നേടിയെടുക്കാമെന്നു അഞ്ജു തെളിയിച്ചിരിക്കുകയാണെന്നും മറ്റു വിദ്യാർഥികൾക്ക് ഇതൊരു നല്ല മാതൃകയാണെന്നും മന്ത്രി പറഞ്ഞു. നീറ്റ് പരീക്ഷയിലെ ഒന്നാം സ്ഥാനക്കാരി ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്നുള്ള ആളാണെന്നത് ഏറെ അഭിമാനം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🗞️👉 കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തം നിയന്ത്രണവിധേയം; ദൗത്യം നീണ്ടത് ആറ് മണിക്കൂർ

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ വൻ തീപിടുത്തം നിയന്ത്രണവിധേയം. ആറ് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. ദൗത്യത്തിൽ പാളിച്ചയില്ലെന്നും സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിയ്ക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ബസ് സ്റ്റാൻഡ് ഗോഡൗണിലെ തുണി ഗോഡൗണിലെ തീ ഇപ്പോഴും പൂർണമായി അണയ്ക്കാൻ സാധിച്ചിട്ടില്ല. ദൗത്യം തുടരുമെന്ന് മന്ത്രി അറിയിച്ചു.

🗞️👉 ട്രംപിന്റെ ഉപദേശക സമിതിയില്‍ തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടായിരുന്ന മൂന്നുപേരെന്ന് റിപ്പോര്‍ട്ട്

അമേരിക്കയിലെ വൈറ്റ് ഹൗസ് ഉപദേശകസമിതിയില്‍ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്ന മൂന്നുപേര്‍ ഉള്‍പ്പെട്ടതില്‍ വിവാദം. രണ്ട് മുന്‍ ജിഹാദിസ്റ്റുകളും ലഷ്‌കര്‍ ഈ ത്വയിബയുടെ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത ഒരാളും ട്രംപിന്റെ ഉപദേശകസമിതിയില്‍ ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൊരാള്‍ കശ്മീരില്‍ ചില ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 

🗞️👉 പാകിസ്താന് മുന്നിൽ 11 കർശന ഉപാധികൾ വെച്ച് ഐഎംഎഫ്

ഇന്ത്യയുമായുള്ള സംഘർഷം സാമ്പത്തിക, വിദേശ, പരിഷ്കരണ ലക്ഷ്യങ്ങൾക്കുള്ള അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) പാകിസ്താന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. വാർഷിക ബജറ്റ് 17,60,000 കോടിയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. വൈദ്യുതി ബില്ലിനത്തിലെ ബാധ്യത തീർക്കുന്നതിനായി സർചാർജ് വർധന, മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങൾ നീക്കാനും പാകിസ്താന് മേൽ ചുമത്തിയ പുതിയ വ്യവസ്ഥകളിൽ പറയുന്നു.

🗞️👉 ഇ ഡി ഉദ്യോഗസ്ഥൻ പ്രതിയായ കോഴക്കേസ്; ശേഖർ കുമാറിനെതിരെ കർശന നടപടി

ഇ ഡി ഉദ്യോഗസ്ഥൻ ഒന്നാം പ്രതിയായ കോഴക്കേസിൽ അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെതിരെ കർശന നടപടിക്ക് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. ശേഖർ കുമാറിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയേക്കും. സംഭവത്തിൽ ഇഡി വകുപ്പുതല അന്വേഷണം ആരംഭിച്ചു. ഒരാഴ്ച്ചക്കകം ഡയറക്ടർ ഓഫ് എൻഫോഴ്‌സിമന്റിന് റിപ്പോർട്ട്‌ നൽകും. വിജിലൻസ് കൈക്കൂലി കേസിലെ പങ്കും, സമൻസ് വിവരം ചേർന്നതുമാണ് ഇഡി സോണൽ അഡിഷണൽ ഡയറക്ടർ അന്വേഷിക്കുക.

🗞️👉 ഗുജറാത്ത് പ്ലേ ഓഫിൽ; ഡൽഹി ക്യാപിറ്റൽസിനെ 10 വിക്കറ്റിന് തകർത്തു

ഐപിഎല്ലിൽ വമ്പൻ ജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫിൽ. ഡൽഹി ക്യാപിറ്റൽസിനെ 10 വിക്കറ്റിന് തകർത്തു. 200 റൺസ് വിജയലക്ഷ്യം ഗുജറാത്ത് വിക്കറ്റ് നഷ്ടമില്ലാതെ 6 പന്ത് ബാക്കിനിൽക്കെ മറികടന്നു. ബംഗളൂരു, പഞ്ചാബ് ടീമുകളും പ്ലേ ഓഫ് ലേക്ക് മുന്നേറി. ഗുജറാത്തിനായി സായ്‌ സുദർശൻ സെഞ്ചുറി നേടി (108*). പുറത്താക്കാതെ 93 റൺസെടുത്ത നായകൻ ശുഭ്മാൻ ഗില്ലും തിളങ്ങി.

🗞️👉 ക്യാപ്റ്റന്‍ വാഷ്‌റൂമില്‍, സഹപൈലറ്റിന് ബോധക്ഷയം; പൈലറ്റില്ലാതെ വിമാനം പറന്നു

പൈലറ്റില്ലാതെ തനിയെ പറന്ന് വിമാനം. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് സ്‌പെയിനിലേക്ക് പോയ ലുഫ്താന്‍സ വിമാനമാണ് 10 മിനിറ്റ് പൈലറ്റില്ലാതെ പറന്നത്. തുടര്‍ന്ന് വിമാനം മഡ്രിഡില്‍ സുരക്ഷിതമായി അടിയന്തര ലാന്‍ഡിങ് നടത്തി. 

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related