പാലാക്കാട്: 2025ലെ സി.ബി.എസ്.ഇ. പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ നിർമ്മൽ ജ്യോതി പബ്ലിക് സ്കൂൾ, പാലാക്കാട് മികച്ച വിജയമാണ് നേടിയത്. വിവിധ വിഷയങ്ങളിൽ ഉജ്ജ്വലമായ ഗ്രേഡുകൾ നേടിയ വിദ്യാർത്ഥികൾകളെ സ്കൂൾ അഭിനന്ദിച്ചു.
അതിര്‍ത്തികളില്ലാത്ത വിജയം:-
പൂർണ്ണ A1 ഗ്രേഡ് നേടി 95% മാർക്കോടെ വിജയിച്ച അൽഫോൻസ ജോർജ്, മിയ സോജൻ (94.6%) , ഡേവിസ് ഷാജു (94.4%), ആൻസ് ലിയോ (92.6%), ഡേവിസ് മാത്യു (92.2%) എന്നിവർ തങ്ങളുടെ മികച്ച വിജയം കൊണ്ട് ശ്രദ്ധ നേടി. ആരോൺ റെന്നി, ടോം അഭിലാഷ്, മിഷേൽ ജോയ്, കീർത്തന കെ. എസ്, ജിസ്ന ജോസി, ഡെറിക് മാത്യു ബൈജു, അലോണ മരിയ സോണി, അഭിനന്ദ് എം, സിയ മോൾ ഷാജി, ജൂഡ് ജെ. തോമസ്, ജോർജ്കുട്ടി ജോർജ്, അലൻ അനിൽ എന്നിവരും അംഗീകാരാർഹമായ വിജയം നേടി. സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. ഡിജിറ്റൽ ക്ലാസ് റൂമുകൾ, LEAD പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ള ആധുനിക പഠനസൗകര്യങ്ങളും വിജയം സാധ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. വിദ്യാർത്ഥികളുടെ ഈ വിജയം അഭിനന്ദനാർഹമാണ്. അവരുടെ ഭാവിയിലെ പഠന-ജീവിതം ഉജ്ജ്വലമാകട്ടെയെന്ന് സ്കൂൾ ആശംസിച്ചു.