തീവ്രവാദത്തിനെതിരായുള്ള ഇന്ത്യയുടെ നയം വ്യക്തമാക്കുന്നതിനായി വിദേശത്തേക്ക് അയക്കുന്ന സംഘത്തിന്റെ വിശദമായ വിവരം കേന്ദ്രസര്‍ക്കാര്‍ ഇന്ന് പുറത്തുവിട്ടേക്കും. ഈ മാസം 22നാണ് സംഘം പര്യടനം നടത്തുക. അമേരിക്ക – യുകെ പര്യടനം നടത്തുന്ന സംഘത്തെ ഡോ ശശി തരൂര്‍ എംപി നയിക്കും.
കേന്ദ്ര മന്ത്രി കിരണ്‍ റിജു ,കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. വിദേശ പര്യടന സംഘത്തില്‍ സിപിഐഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസും ഉണ്ട്.