ഖത്തറിലെ ആരോഗ്യ മേഖലയിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് സ്വകാര്യ ആരോഗ്യ കേന്ദ്രം താല്‍ക്കാലികമായി അടച്ചുപൂട്ടുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം (MOPH) അറിയിച്ചു..
ആരോഗ്യ സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ സന്ദര്‍ശനത്തിനും പരിശോധനകള്‍ക്കും ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.