ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാൻ സൈന്യത്തിന് വൻനാശനഷ്ടങ്ങൾ ഉണ്ടായെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. പാക്കിസ്ഥാനിലെ
സൈനിക താവളങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാക് വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 20 ശതമാനവും നിരവധി പിഎഎഫ് യുദ്ധവിമാനങ്ങളും തകർന്നു. പാക്
വ്യോമസേനയുടെ എഫ് -16, ജെ -17 യുദ്ധവിമാനങ്ങൾ ഇന്ത്യ തകർത്തു. 70 രാജ്യങ്ങളുടെ പ്രതിനിധികളോടാണ് ഇന്ത്യൻ സേന ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ചത്.