spot_img

പ്രഭാത വാർത്തകൾ 2025 മെയ് 14

spot_img
spot_img

Date:

വാർത്തകൾ

🗞️👉 സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക;തോമസ് പീറ്റർ

പാലാ: ആരോഗ്യ വകുപ്പിലെ മികച്ച സേവനത്തിനുള്ള ജില്ലാതല അവാർഡിന് അർഹയായ പാലാ കെ.എം.മാണി ജനറൽ ആശുപത്രിയിലെ എച്ച്.ഐ.സി.വിഭാഗം നഴ്സിംഗ് ഓഫീസർ സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക സൃഷ്ടിച്ചിരിക്കുന്നതായി നഗരസഭാ ചെയർമാൻ തോമസ്‌ പീറ്റർ പറഞ്ഞു. ആശുപത്രിയിലുംജോലി സമയത്തിനു ശേഷവും സാമൂഹിക പ്രതിബദ്ധതയോടെയുള്ള നിസ്വാർത്ഥ സേവനമാണ് സിന്ധു.പി.നാരായണൻ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

🗞️👉 തിരഞ്ഞെടുപ്പിന് പ്രാധാന്യം നല്‍കി UDF ശക്തമായി മുന്നോട്ടുപോകും; സണ്ണി ജോസഫ്

വരുന്ന തെരഞ്ഞെടുപ്പ് UDF നെ ശക്തിപ്പെടുത്തുന്നതിനുള്ള പരിപാടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. സംഘടനയെ ശക്തിപ്പെടുത്തി മുന്നോട്ടു പോകാനുള്ള നിർദ്ദേശങ്ങൾ ലഭിച്ചു. സുധാകരൻ പങ്കെടുക്കാത്തത് വ്യക്തിപരമായ അസൗകര്യങ്ങളെ തുടർന്ന്.

🗞️👉 വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റര്‍ ആകാശ ചുറ്റളവ് റെഡ് സോണ്‍

തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്തെ ആകാശത്ത് കണ്ട അജ്ഞാത വസ്തുവിനെ തുടര്‍ന്ന് കരുതല്‍ ശക്തമാക്കി. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ റെഡ്‌സോണായി പ്രഖ്യാപിച്ചു. റെഡ് സോണ്‍ മേഖലകളില്‍ ഒരു കാരണവശാലും ഡ്രോണ്‍ പറത്താന്‍ പാടില്ല. മറ്റു മേഖലകളില്‍ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ ഡ്രോണ്‍ പറത്താന്‍ പാടുള്ളു. ഇത്തരത്തില്‍ അനുമതി ഇല്ലാത്ത ഡ്രോണ്‍ പറത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.

🗞️👉 പാകിസ്താന്‍ തകര്‍ത്തു എന്ന് അവകാശപ്പെടുന്ന S- 400ന് മുന്നില്‍ പ്രധാനമന്ത്രി

വ്യോമാക്രമണത്തില്‍ തകര്‍ത്തെന്ന് പാകിസ്താന്‍ അവകാശപ്പെട്ട ആദംപൂര്‍ വ്യോമതാവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമായ S – 400ന് മുന്നില്‍ നിന്നാണ് അദ്ദേഹം സൈന്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നിരവധി സംഘര്‍ഷങ്ങളെ അതിജീവിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

🗞️👉 യുപിയില്‍ രണ്ട് ദിവസത്തിനിടെ ജനിച്ച 17 കുഞ്ഞുങ്ങള്‍ക്ക് പേര് ‘സിന്ദൂർ’

പാകിസ്താൻ ഭീകരവാദികള്‍ക്കെതിരെ ഇന്ത്യന്‍ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ആദരസൂചകമായി ഉത്തർപ്രദേശിൽ 17 നവജാത പെൺ ശിശുകൾക്ക് സിന്ദൂർ എന്ന പേര് നൽകി കുടുംബാംഗങ്ങൾ. പഹൽഗാം ഭീകരാക്രമണത്തിൻ്റെ തിരിച്ചടിയായി പാകിസ്താനെതിരെ ഇന്ത്യൻ സൈന്യം നടപ്പാക്കിയ ഓപ്പറേഷൻ സിന്ദൂറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത്.

🗞️👉 വെടിനിര്‍ത്തല്‍ ധാരണ: മധ്യസ്ഥത വഹിച്ചെന്ന ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ

ഇന്ത്യാ-പാക് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ. വെടിനിര്‍ത്തലില്‍ മധ്യസ്ഥ ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ അമേരിക്കയുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യാപാരം ഉള്‍പ്പെടെ വിഷയമായില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

🗞️👉 പാകിസ്താന്‍ ഹൈകമ്മീഷനിലെ പാക് ഉദ്യോഗസ്ഥനെതിരെ നടപടി

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈകമ്മീഷനിലെ പാക് ഉദ്യോഗസ്ഥനെതിരെ നടപടി. ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് നടപടി. ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടു.

🗞️👉 ജൂനിയർ അഭിഭാഷകയെ മർദിച്ച അഡ്വ. ബെയിലിൻ ദാസ് ഒളിവിൽ തുടരു

വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ അഡ്വ. ബെയിലിൻ ദാസിനെതിരെ കേസെടുത്ത് പൊലീസ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. ശ്യാമിലിയെ ക്രൂരമായി മർദിച്ചെന്ന് എഫ്ഐആർ റിപ്പോർട്ട്. മുഖത്തടിച്ച് നിലത്തുവീഴ്ത്തി, എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും മുഖത്തടിച്ചതായും എഫ്ഐആർ. അഡ്വ. ബെയിലിൻ ദാസ് ഒളിവിൽ തുടരുന്നു.

🗞️👉 എറണാകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. തടിയിട്ടപറമ്പ് പൊലിസാണ് അറസ്റ്റ് ചെയ്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ സലിം യുസഫ്, സിദ്ധാർഥ് എന്നിവരാണ് പിടിയിലായത്വ ഴക്കുളം സ്വദേശിയിൽ നിന്ന് 56000 രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related