പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സൗത്ത് കശ്മീരിൽ 3 ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഭീകരരെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം
രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരർക്കായുള്ള അന്വേഷണവും തിരച്ചിലും ഊർജ്ജിതമായി നടക്കുന്ന ഘട്ടത്തിലാണ് ഇപ്പോൾ അന്വേഷണ ഏജൻസിയും ജമ്മു കശ്മീർ പൊലീസും ചേർന്ന് ഭീകരരെ കണ്ടെത്തുന്നതിനായി നടപടികൾ സ്വീകരിച്ചിരിക്കുന്നത്.