പുതിയ കെപിസിസി നേതൃത്വം ചുമതല ഏറ്റെടുത്തതിന് പിന്നാലെ ഹൈക്കമാന്റുമായി ആശയവിനിമയത്തിന് സണ്ണി ജോസഫ്. എല്ലാ വിഷയങ്ങളും ഹൈക്കമാന്റുമായി ചർച്ച ചെയ്യുമെന്ന്
അദ്ദേഹം പറഞ്ഞു. പുതിയ ഭാരവാഹികളെ തീരുമാനിക്കുന്നത് പോലെയുള്ള കാര്യങ്ങൾ വിശദമായി ചർച്ചയാവും. 10 ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നത് മാധ്യമങ്ങൾ സൃഷ്ടിച്ച വാർത്ത. വലിയ
അഴിച്ചുപണി എന്നതല്ല, ആവശ്യമായ അഴിച്ചുപണികൾ നടക്കും. അതിനായി മുന്നൊരുക്കങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു