സുപ്രീംകോടതിയുടെ 52-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായ് നാളെ ചുമതലയേൽക്കും. ദളിത് വിഭാഗത്തിൽ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ്
മഹാരാഷ്ട്ര അമരാവതി സ്വദേശിയായ ബി ആർ ഗവായ്. മുൻ കേരളാ ഗവർണറായിരുന്ന ആർ എസ് ഗവായിയുടെ മകനാണ് ബി ആർ ഗവായ്. ബുൾഡോസർ രാജിനെതിരായ വിധി, ഇലക്ടറൽ ബോണ്ട്
ഭരണഘടനാ വിരുദ്ധമാണെന്ന വിധി തുടങ്ങി നിരവധി സുപ്രധാനമായ വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജസ്റ്റിസ് ഭൂഷണൻ രാമകൃഷ്ണ ഗവായ് എന്ന ബി ആർ ഗവായ്.