സംഘർഷ സാഹചര്യം പൂർണമായി ഒഴിഞ്ഞതോടെ ഇന്ത്യാ-പാക് അതിർത്തികൾ ശാന്തമാകുന്നു. ജമ്മു, സാംബ, അഖ്‌നൂർ, കതുവ എന്നിവിടങ്ങളിൽ ഡ്രോണുകൾ ആദ്യം കണ്ടതിന് ശേഷം, ഡ്രോൺ
കണ്ടിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. വെടിനിർത്തൽ സാഹചര്യം നിലനിൽക്കുന്നുവെന്നും സൈന്യം അറിയിച്ചു. പഞ്ചാബിലെ അമൃത്സർ ഉൾപ്പെടെയുള്ള മേഖലകളിൽ
ജാഗ്രതയും നിയന്ത്രണങ്ങളും തുടരുകയാണ്. മേഖലയിൽ ബ്ലാക്ക് ഔട്ട് നിലനിൽക്കുന്നുണ്ട്.