അധ്യക്ഷ സ്ഥാനത്ത് ഇരിക്കെ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ച് കെ സുധാകരൻ. കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു
അദേഹം. തൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ സംതൃപ്തി ഉണ്ടെന്നും ഓരോ തെരഞ്ഞെടുപ്പിലും മുന്നേറാൻ കഴിഞ്ഞുവെന്നും കെ സുധാകരൻ പറഞ്ഞു. ലോക്സഭയിലും, ഉപതെരഞ്ഞെടുപ്പുകളിലും,
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നേട്ടം ഉണ്ടാക്കിയെന്ന് സുധാകരൻ പറഞ്ഞു.