ഇന്ത്യ- പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനും നേരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തെ അപലപിച്ച് ഐഎഎസ്, ഐപിഎസ് അസോസിയേഷനുകളും മുന്‍ ഉദ്യോഗസ്ഥരും. ഇന്ത്യയും പാകിസ്താനും സൈനിക നടപടികള്‍
നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചെന്ന് വിക്രം മിസ്രിയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്ഥിരീകരിച്ചത്. ഇതിന് തൊട്ടുമുന്‍പ് തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ തീരുമാനം ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടിരുന്നു.