2025 മെയ് 12 ഞായർ 1199 മേടം 29
വാർത്തകൾ
🗞️👉 കെ.എൽ.എം മെയ് ദിന സമ്മേളനവും, തൊഴിലാളി സംഗമവും നടത്തപ്പെട്ടു
2025 മെയ് 11 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 3.30 ന് തോപ്പുംപടി കാത്തലിക്ക് സെൻ്ററിൽ KLM – കൊച്ചിയുടെ നേതൃത്വത്തിൽ മെയ് ദിന സമ്മേളനവും, തൊഴിലാളി സംഗമവും നടത്തി KLM – കൊച്ചി പ്രസിഡൻ്റ് ആൽബി ഗോൺസാൽവിസ് അദ്ധ്യക്ഷത വഹിച്ചു. KLM ഡയറക്ടർ ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ ആമുഖ പ്രഭാക്ഷണം നടത്തി, സെക്രട്ടറി റോണി റിബല്ലോ സ്വാഗതം ആശംസിച്ചു, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൻ എൽസബത്ത് അസ്സീസ്സി സമ്മേളനം ഉദ്ഘാടനം ചെയ്തു
🗞️👉 രാജസ്ഥാനിലെ ബാർമീറിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തി
രാജസ്ഥാനിലെ ബാർമീറിൽ അതീവ ജാഗ്രതാ നിർദേശം. ആളുകൾ വീടുകളിൽ തുടരണമെന്ന് നിർദേശം നൽകിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ബാർമീർ ജില്ലാ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചു. വെടിനിർത്തലിന് പിന്നാലെ ഡ്രോൺ സാന്നിധ്യം തിരിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെ ജില്ലയിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരുന്നു.
🗞️👉 വയനാട്ടില്‍ മദ്യപിച്ച് കാറോടിച്ച് പൊലീസുകാരന്‍
മദ്യപിച്ച് കാറോടിച്ച് പൊലീസുകാരന്‍. രണ്ടു വാഹനങ്ങളില്‍ ഇടിച്ച് അപകടം. വയനാട് കൂളിവയലിലാണ് സംഭവം. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷാണ് വാഹനം ഓടിച്ചത്. കൂളിവയല്‍ ടൗണില്‍ നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിലും ബെലേറോപിക്കപ്പിലും ഇടിച്ചു.
🗞️👉 ആന്റോ ആന്റണിയ്ക്ക് പരോക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍
ആന്റോ ആന്റണിയ്ക്ക് പരോക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. പാവപ്പെട്ട സഹകാരികളെ വഞ്ചിച്ച് പാര്‍ട്ടിയുടെ സഹകരണ സ്ഥാപനം കട്ടുമുടിച്ചതിന്റെ പേരില്‍ ഒരു ആരോപണവും താന്‍ കേട്ടിട്ടില്ലെന്ന് മുരളീധരന്‍ പറയുന്നു. പൊതു ജീവിതത്തില്‍ ഒരു രൂപയുടെ പോലും അഴിമതി ആരോപണങ്ങളും നാളിതുവരെ കേള്‍പ്പിച്ചിട്ടില്ല. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം നൂറ് ശതമാനം ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും ചെയ്തിട്ടുണ്ട് – മുരളിധരന്‍ വ്യക്തമാക്കി.