2025 മെയ് 11 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 3.30 ന് തോപ്പുംപടി കാത്തലിക്ക് സെൻ്ററിൽ KLM – കൊച്ചിയുടെ നേതൃത്വത്തിൽ മെയ് ദിന സമ്മേളനവും, തൊഴിലാളി സംഗമവും നടത്തി KLM – കൊച്ചി പ്രസിഡൻ്റ് ആൽബി ഗോൺസാൽവിസ് അദ്ധ്യക്ഷത വഹിച്ചു. KLM ഡയറക്ടർ ഫാ. പ്രസാദ് ജോസഫ്
കണ്ടത്തിപ്പറമ്പിൽ ആമുഖ പ്രഭാക്ഷണം നടത്തി, സെക്രട്ടറി റോണി റിബല്ലോ സ്വാഗതം ആശംസിച്ചു, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൻ എൽസബത്ത് അസ്സീസ്സി സമ്മേളനം ഉദ്ഘാടനം ചെയ്തു. KLM വനിത ഫോറം സംസ്ഥാന പ്രസിഡൻ്റ് ബെറ്റ്സി ബ്ലെയ്സ്, SNTU സംസ്ഥാന പ്രസിഡൻ്റ് തോമസ് കുരിശിങ്കൽ, KLM – കൊച്ചി വനിത ഫോറം പ്രസിഡൻ്റ് ശോഭ ആൻ്റെണി എന്നിവർ ആശംസകൾ അർപ്പിച്ചു. അസംഘടിത തൊഴിലാളി ക്ഷേമനിധി മെമ്പർഷിപ്പ് കാർഡ് വിതരണം നടത്തി. KLM സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്കിൻ്റെ നന്ദിയോടെ വിവിധ യൂണിറ്റുകളുടെ കലാപരിപാടികളോടെ സമ്മേളനം സമാപിച്ചു.
1 കത്തോലിക്ക സഭയും തൊഴിലാളി നേതൃത്വവും
2 നേതൃത്വ പരിശീലനം
3 KLM ൻ്റെ പ്രസക്തി
4 തൊഴിലാളി ഫോറങ്ങൾ
എന്നീ വിഷയങ്ങളെ ആസ്പദമാക്കി ജോസഫ് ജൂഡ്, അലക്സ് താളൂപാടത്ത്, ഫാ. ജോർജ്ജ് തോമസ് നിരപ്പ്കാലയിൽ, ബാബു തണ്ണിക്കോട്ട് എന്നിവർ ക്ലാസ്സുകൾ നയിച്ചു.
കഴിഞ്ഞ 6 വർഷക്കാലം KCBC ലേബർ കമ്മീഷൻ സെക്രട്ടറി KLM സംസ്ഥാന ഡയറക്ടർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ടിച്ച് സംസ്ഥാന തലത്തിൽ കേരളത്തിലെ 32 രൂപതകളിൽ 28 രൂപതകളിലും KLM ൻ്റെ ശക്തമായ സാന്നിദ്ധ്യം അറിയിച്ച ഫാ പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിലെ ആദരിക്കുകയുണ്ടായി