ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന സ്മാര്‍ട്ട്‌ഫോണ്‍ കൈയ്യിലില്ലെങ്കില്‍ ഇനി തൊഴിലുറപ്പുകാര്‍ക്ക് പണിയില്ല. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ 2023-ലെ പുതിയ നയപ്രകാരം നാഷണല്‍ മൊബൈല്‍ മോണിറ്ററിംഗ് സിസ്റ്റം ആപ്പ് (എന്‍.എം.എം.എസ്. ആപ്പ്) സ്വന്തം ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ പറ്റുന്നവര്‍ക്ക് മാത്രമേ ഇനി തൊഴിലുറപ്പ് ജോലി ചെയ്യാന്‍ സാധിക്കൂ. മുമ്പ് ജോലി സംബന്ധിച്ച മഷ്‌റോള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും കൂട്ടമായി നല്കുകയായിരുന്നത് ഇനി ഓരോ വ്യക്തിയുടെയും ഫോണിലേക്ക് നേരിട്ടാണ് ലഭിക്കുക.
തൊഴിലുറപ്പുകാര്‍ 90 ശതമാനവും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരല്ലാത്തതിനാല്‍ ഈ നയം ഇവര്‍ക്ക് വലിയൊരു ആപ്പായി മാറിയിരിക്കുകയാണ്. ആയതിനാല്‍ പണിയെടുപ്പിക്കേണ്ടവര്‍ക്കും പണിയെടുക്കുന്നവര്‍ക്കും കാലങ്ങളോളം കാത്തുനില്‍ക്കേണ്ടി വരുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്.
ഇതുസംബന്ധിച്ച വ്യാപക പരാതിയുടെ അടിസ്ഥാനത്തില്‍ ആന്റി കറപ്ഷന്‍ മിഷന്‍ സംസ്ഥാന കണ്‍വീനര്‍ പ്രസാദ് കുരുവിള തൊഴിലുറപ്പ് കേന്ദ്രവുമായി ബന്ധപ്പെട്ടപ്പോഴാണ് ഈ വിവരം ലഭിച്ചത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision