2025 മെയ് 08 വെള്ളി 1199 മേടം 24
വാർത്തകൾ
🗞️👉 ഹബേമൂസ് പാപ്പാം; അമേരിക്കയില്‍ നിന്നുള്ള റോബർട്ട് പ്രെവോസ്റ്റ് (ലെയോ പതിനാലാമന്‍ ) വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമി
ഹബേമൂസ് പാപ്പാം; അമേരിക്കയില്‍ നിന്നുള്ള റോബർട്ട് പ്രെവോസ്റ്റ് വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമി
വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയായി അമേരിക്കയില്‍ നിന്നുള്ള റോബർട്ട് പ്രെവോസ്റ്റിനെ തിരഞ്ഞെടുത്തു. സ്ഥാനിക നാമമായി ലെയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ചു. കോൺക്ലേവിന്റെ നാലു റൌണ്ട് വോട്ടെടുപ്പിന് ഒടുവിലാണ് നല്‍കി ഇന്നു സിസ്റ്റൈന്‍ ചാപ്പലിന് മുകളിലെ ചിമ്മിനിയില്‍ നിന്നു വെളുത്ത പുക പുറത്തുവന്നത്. ഇന്ത്യന്‍ സമയം രാത്രി 9.41 നാണ് ഫലം വന്നത്. വെളുത്ത പുക പുറത്തുവന്നതോടെ പള്ളിമണികള്‍ കൂട്ടത്തോടെ മുഴക്കി. സ്വിസ്
ഗാര്‍ഡുമാര്‍ വത്തിക്കാന്‍ ചത്വരത്തിലേക്ക് മാര്‍ച്ച് നടത്തി. വത്തിക്കാന്‍ ചത്വരം നിമിഷ നേരം കൊണ്ട് ജനനിബിഡമായി. കർദ്ദിനാൾ സംഘത്തിലെ മുതിർന്നയാൾ പ്രോട്ടോഡീക്കന്‍ കർദ്ദിനാൾ ഡൊമിനിക് മാംബർട്ടി സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി ‘ഹാബേമുസ് പാപ്പാം’ (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന് അറിയിച്ച് പുതിയ മാർപാപ്പയുടെ പേരും സ്വീകരിച്ച നാമവും വെളിപ്പെടുത്തി. പിന്നാലെ പുതിയ മാർപാപ്പ വിശ്വാസികൾക്കുമുന്നിൽ പ്രത്യക്ഷനായി.
🗞️👉 പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ
പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ. ഒരു F-16, രണ്ട് JF-17 വിമാനങ്ങളാണ് തകർത്തത്. ജമ്മു, ആർഎസ് പുര, ചാനി ഹിമന്ദ് മേഖലകളിൽ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് നടപടി.
🗞️👉 ക്രൈസ്തവ നരഹത്യ അരങ്ങേറിയ കന്ധമാലില്‍ 4 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചു
ഭാരതത്തിലെ ക്രൈസ്തവരുടെ ഉള്ളില്‍ തീരാനോവായി മാറിയ കന്ധമാലില്‍ പൗരോഹിത്യ വസന്തം. ഒഡീഷയിലെ കന്ധമാല്‍ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സൈമൺബാഡിയിലെ മാ മരിയ കപ്പൂച്ചിൻ ഇടവകയിലാണ് മെയ് 6ന് തിരുപ്പട്ട സ്വീകരണം നടന്നത്. ആന്ധ്രാപ്രദേശിലെ മേരി മാതാ പ്രവിശ്യയിലെ കപ്പൂച്ചിൻ വൈദികന്‍ ഫാ. ഐസക് പരിച, രൂപതകളില്‍ നിന്നുള്ള ഫാ. ലിതു പ്രധാൻ, സരജ് നായക്, മൈക്കൽ ബെഹേര എന്നിവരാണ് പൗരോഹിത്യം സ്വീകരിച്ചത്. നൂറിലധികം വൈദികരും 50 സന്യാസിനികളും സെമിനാരി വിദ്യാര്‍ത്ഥികളും ഉൾപ്പെടെ രണ്ടായിരത്തിലധികം വിശ്വാസികൾ തിരുക്കര്‍മ്മത്തില്‍ പങ്കെടുത്തു.
🗞️👉 ലാഹോർ വിടണമെന്ന് പൗരന്മാരോട് അമേരിക്ക
ഇന്ത്യ-പാക് സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് ലോകരാജ്യങ്ങൾ. പാകിസ്താനിലുള്ള പൗരന്മാരെ അമേരിക്ക തിരികെ വിളിച്ചു. ലാഹോറിലടക്കം ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ തീരുമാനം. പാകിസ്താനിൽ നിന്ന് തിരികെ വരികയോ എംബസിയുമായി ബന്ധപ്പെട്ട് പൗരന്മാർ സുരക്ഷ ഉറപ്പുവരുത്തുകയോ ചെയ്യണമെന്ന് അമേരിക്ക നിർദേശം നൽകി.
🗞️👉 സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ
പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ തിരഞ്ഞെടുത്ത് ഹൈക്കമാൻഡ്. അടൂർ പ്രകാശ് യുഡിഎഫ് കൺവീനറാകും. വർക്കിംഗ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥ്, എ പി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെയും തിരഞ്ഞെടുത്തു. കെ സുധാകരനെ AICC പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കി. സുധാകരന്റെ സംഭാവനകളെ അഭിനന്ദിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ് പുതിയ അധ്യക്ഷൻ എത്തുന്നത്. അടുത്ത അധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആൻ്റണിയുടെ പേരും സജ്ജീവമായിരുന്നു.
🗞️👉 എല്ലാവരുടെയും സഹകരണത്തോടെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും ; സണ്ണി ജോസഫ്
ജോസഫ്. ഈ ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്, കേരളത്തിലെ മുതിര്‍ന്ന നേതാക്കന്‍മാര്‍, സഹപ്രവര്‍ത്തകര്‍, ണികള്‍ അനുഭാവികള്‍, തുടങ്ങിയ എല്ലാവരുടെയും പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ശക്തമാക്കാന്‍ ഏല്‍പ്പിച്ചിട്ടുള്ള ചുമതലയാണിതെന്നും വിനയത്തോടെ ഏറ്റെടുക്കുന്നുവെന്നും പുതിയ കെപിസിസി അധ്യക്ഷന്‍ സണ്ണി
🗞️👉 ആനയും മനുഷ്യനും മുഖാമുഖം: ആനക്കൊമ്പ് കൈയ്യിലേറി പെപ്പെ; ‘കാട്ടാളൻ’ പോസ്റ്റർ പുറത്ത്
മാർക്കോയ്ക്ക് ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ന്റെ പുതിയ പോസ്റ്റർ പുറത്ത്. ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും പ്രതീക്ഷകൾക്കും കാരണമായിരിക്കുകയാണ്.
🗞️👉 നാവികസേന കളത്തില്‍ : മിസൈല്‍ വര്‍ഷിച്ച് ഐഎന്‍എസ് വിക്രാന്ത്
പാകിസ്താനെതിരെ തിരിച്ചടിച്ച് നാവിക സേനയും. ഐഎന്‍എസ് വിക്രാന്ത് ആക്രമണം തുടങ്ങി. ആക്രമണത്തില്‍ കറാച്ചി തുറമുഖത്തിന് നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. 1971 ന് ശേഷം ആദ്യമായാണ് കറാച്ചിയില്‍ ഇന്ത്യന്‍ നാവിക സേന ആക്രമണം നടത്തുന്നത്.
🗞️👉 പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്.
🗞️👉 പാകിസ്താന് തിരിച്ചടി; ക്വറ്റ പിടിച്ചെടുത്തെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി
ഇന്ത്യന്‍ ആക്രമണത്തിന് പുറമേ ആഭ്യന്തരമായും പാകിസ്താന് തിരിച്ചടി. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മിയാണ് പാകിസ്താന് തലവേദയാകുന്നത്. ക്വറ്റ പിടിച്ചെടുത്തുവെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി അറിയിച്ചതായാണ് വിവരം. ഏതാനും ദിവസങ്ങളായി ബിഎല്‍എ പാകിസ്താന്‍ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ നടത്തിയിരുന്നു.