തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് (61) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.ആലപ്പുഴ മാങ്കൊമ്ബ് സ്വദേശിയാണ്. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നാടകകൃത്ത്, പ്രഭാഷകന്‍, എന്നീ നിലകളിലും ശ്രദ്ധേയനായി. ആദ്യകാല ടെലിവിഷന്‍ അവതാരകരിലൊരാളായിരുന്നു ബീയാര്‍ പ്രസാദ്. മോഹന്‍ലാലിന്റെ കിളിച്ചുണ്ടന്‍ മാമ്ബഴത്തിലൂടെ സിനിമാ ഗാനരചയിതാവായി.
കുട്ടനാടിന്റെ ഉള്ളറിഞ്ഞ പാട്ടുകാരനായിരുന്നു അദ്ദേഹം. കേരനിരകളാടും, ഒരു കാതിലോല,മഴത്തുള്ളികള്‍ തുടങ്ങിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ടുവര്‍ഷം മുമ്ബ് വൃക്ക മാറ്റിവച്ചിരുന്നു. ഒരു ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് മസ്തിഷ്കാഘാതം സ്ഥിരീകരിക്കുകയായിരുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision