വാഹനാപടത്തില്‍ പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റും. കാല്‍മുട്ടിന്റെ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് മുംബൈയിലേക്ക് പന്തിനെ മാറ്റുന്നത്. ഋഷഭ് പന്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് പന്ത് ചികിത്സയില്‍ കഴിയുന്നത്. വലതുകാല്‍മുട്ടില്‍ ലിഗ്മെന്റിന് പൊട്ടലുള്ളതിനാലാണ് പന്തിന് വിദഗ്ധ ചികിത്സ ആവശ്യമുള്ളത്. ഡെറാഡൂണ്‍-ഡല്‍ഹി ദേശീയപാതയിലാണ് ഋഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് കത്തിയമർന്നത്. പന്ത് തന്നെയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പിന്നീട് വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു.
ഋഷഭ് പന്തിനെ മുംബൈയിലേക്ക് മാറ്റും
Date: