ഇന്ത്യൻ ആക്രമണത്തിന് പാക് പ്രതിരോധ സേന ശക്തവും അനുയോജ്യവുമായ മറുപടി നൽകിയതായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പാർലമെന്റിനെ അഭിസംബോധന
ചെയ്ത് പറഞ്ഞു. ഇന്ത്യ ഇരുട്ടിന്റെ മറവിൽ ആക്രമണം നടത്തിയെങ്കിലും പാക് സേന അതിനെ ശക്തമായി പ്രതിരോധിച്ചുവെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി.