അന്തർദേശീയ നേഴ്സസ് ദിനത്തോടനുബന്ധിച്ച് അൽഫോൻസാഗിരി, SMYM യൂണിറ്റിൻ്റെ നേതൃത്വത്തിൽ വികാരി റവ. ഫാ. ജോൺ കുറ്റാരപള്ളിലച്ചനോടൊപ്പം മുണ്ടൻകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രം സന്ദർശിച്ച് ആരോഗ്യ പ്രവർത്തകരേ ആദരിക്കുകയും മധുരവും ആശംസാ കാർഡും നൽകുകയും ചെയ്തു. ആശുപത്രിയിൽ ക്രമീകരിച്ച ചെറിയ സമ്മേളനത്തിൽ അസിസ്റ്റൻറ് സർജൻ ഡോക്ടർ മഞ്ജി മാത്യു, ഹെൽത്ത് സൂപ്പർവൈസർ ശ്രീ ബിജു ടി ആർ , ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ പ്രവീൺ സാർ , അകലകുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ മാത്തുക്കുട്ടി ഞായർകുളം അൽഫോൻസാഗിരി ഇടവക വികാരി റവ ഫാ ജോൺ കൂറ്റാരപ്പള്ളിൽ എന്നിവർ സംസാരിച്ചു. SMYM അംഗങ്ങൾ എല്ലാ ആരോഗ്യ പ്രവർത്തകർക്കും ആശംസകൾ നേരുകയും ചെയ്തു.
