മാധ്യമപ്രവർത്തകനായ ശ്രീ. ഷാജൻ സ്കറിയയെ പോലീസ് അറസ്റ്റ് ചെയ്ത രീതിയിൽ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ശക്തമായി പ്രതിഷേധിക്കുകയും അപലപിക്കുകയും ചെയ്യുന്നു.
ഒരു വാർത്ത സംപ്രേഷണം ചെയ്തതിൻ്റെ പേരിൽ, ഒരു കൊടും കുറ്റവാളിയെ കൈകാര്യം ചെയ്യുന്നതിന് സമാനമായാണ് അദ്ദേഹത്തെ പോലീസ് നേരിട്ടത്. രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി, ഷർട്ട് ധരിക്കാൻ പോലും സമയം അനുവദിക്കാതെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും പ്രാകൃതവുമാണ്.
ഇത്തരം സംഭവങ്ങൾ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള നഗ്നമായ വെല്ലുവിളിയാണ്. നിർഭയമായി വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമപ്രവർത്തകരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.
മാധ്യമപ്രവർത്തകർക്കെതിരെ പോലീസ് നടത്തുന്ന ഇത്തരം നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ നടപടികൾ ഒരു ജനാധിപത്യ സമൂഹത്തിൽ ഒട്ടും സ്വീകാര്യമല്ല. ഇതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനും, മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാനും JMA പ്രതിജ്ഞാബദ്ധമാണ്.