ഇന്ത്യ- പാക് സംഘർഷം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കുറ്റക്കാരെ
നിയമത്തിന് മുന്നിൽ കൊണ്ടുവരണം. നിരപരാധികളെ ലക്ഷ്യം വെക്കുന്ന നടപടി അംഗീകരിക്കാനാവില്ല. സൈനിക നടപടി പരിഹാരമല്ലെന്നും യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു.
ഇന്ത്യാ-പാക് സംഘർഷം ലഘൂകരിക്കാനുള്ള നടപടി വേണമെന്നും യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.