പേവിഷബാധയേറ്റ് 7 വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരം എസ്എടി ആശുപത്രി അധികൃതർ. കൊല്ലം കുന്നിക്കോട് ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസലാണ്
ചികിത്സയിലിരിക്കെ മരിച്ചത്. നിയയ്ക്ക് ചെയ്യാൻ കഴിയുന്ന എല്ലാ ചികിത്സയും നൽകിയെന്ന് ഡോക്ടർ ബിന്ദു പറഞ്ഞു. ആശുപത്രിയിൽ എത്തുമ്പോൾ തന്നെ കുട്ടിയ്ക്ക് പേ വിഷബാധ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് ഡോക്ടർ വിശദമാക്കി.