കോൺക്ലേവിൽ പങ്കെടുക്കുന്ന 133 കർദ്ദിനാളുമാരിൽ 131 പേർ ഇതിനകം റോമിലുണ്ടെന്ന് വത്തിക്കാൻ. കര്‍ദ്ദിനാളുമാര്‍ക്കായി താമസം ഒരുക്കുന്ന കാസ സാന്താ മാർത്തയില്‍ നവീകരണ
പ്രവർത്തനങ്ങൾ ഇന്ന്, മെയ് 5-ന് പൂർത്തിയാകും. മെയ് 6 ചൊവ്വാഴ്ച മുതൽ ഇവരുടെ താമസം സാന്താ മാർത്തയിലേക്ക് മാറ്റും. പത്രോസിന്റെ അടുത്ത പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള
കോൺക്ലേവ് മെയ് 7 ബുധനാഴ്ച ആരംഭിക്കും. മാര്‍പാപ്പ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ ലഭ്യമാക്കുവാന്‍ സിസ്റ്റൈന്‍ ചാപ്പലിനു മുകളില്‍ ഇതിനോടകം ചിമ്മിനി കുഴല്‍ സ്ഥാപിച്ചിട്ടുണ്ട്.