മെയ് ഏഴിന് ആരംഭിക്കുന്ന കോണ്‍ക്ലേവിന് ഒരുക്കമായി ആഗോള കത്തോലിക്ക സഭയിലെ കർദ്ദിനാൾ സംഘത്തിൻറെ യോഗം വീണ്ടും ചേര്‍ന്നു. ഫ്രാൻസിസ് പാപ്പയുടെ മരണാനന്തരമുള്ള
കർദ്ദിനാളന്മാരുടെ യോഗങ്ങളിൽ എട്ടാമത്തെ യോഗമാണ് വെള്ളിയാഴ്ച നടന്നത്. നൂറ്റിഎണ്‍പതിലധികം കർദ്ദിനാളുന്മാർ ഇതിൽ പങ്കെടുത്തു. ഇതില്‍ 120 പേർ പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നതിനു വോട്ടവകാശമുള്ളവരായിരിന്നു.