2024 മെയ് 04 ഞായർ 1199 മേടം 19
വാർത്തകൾ
🗞️ 👉 പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തില്‍തിരുവുത്സവവും 12-ാമത് പ്രതിഷ്ഠാവാര്‍ഷികവും
ഏറ്റുമാനൂര്‍ : പുന്നത്തുറ വെസ്റ്റ് മണിമലകാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവവും തൃക്കൊടിയേറ്റും, ഉത്സവബലിദര്‍ശനവും ആറാട്ടും 12-ാമത് പ്രതിഷ്ഠാവാര്‍ഷികവും വിവിധങ്ങളായ ക്ഷേത്രചടങ്ങുകളോടും കലാപരിപാടികളോടും കൂടി ഭക്ത്യാദരപൂര്‍വ്വം 2025 മെയ് 7 മുതല്‍ 13 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
🗞️ 👉 വെള്ളാപ്പള്ളി നടേശന് സ്നേഹാദരവും, ഈഴവ മഹാസമ്മേളനവും മെയ് 22ന് ഈരാറ്റുപേട്ടയിൽ
പാലാ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി 30 വർഷം പൂർത്തിയാക്കിയ ശ്രേഷ്ഠ വ്യക്തിത്വം വെള്ളാപ്പള്ളി നടേശൻ നടേശന് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ മെയ് 22ന് ഈരാറ്റുപേട്ടയിൽ നടക്കുന്ന മഹാസമ്മേളനത്തിൽ വച്ച് സ്നേഹാദരവ് നൽകുമെന്ന് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ഭാരവാഹികൾ സുരേഷ് ഇട്ടിക്കുന്നിൽ,എ. ഡി.സജീവ്,വയലാ, എം .ആർ.ഉല്ലാസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
🗞️ 👉 ആറ് വയസ്സുകാരന് ബാധിച്ച അപൂർവ്വ മസ്തിഷ്ക രോഗത്തിന് മാർ സ്ലീവാ മെഡിസിറ്റിയിൽ ആധുനിക ശസ്ത്രക്രിയ
പാലാ . ഗുരുതര മസ്തിഷ്ക രോഗം ബാധിച്ച ആറ് വയസ്സുള്ള കുട്ടി മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ആധുനിക ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു.കോട്ടയം സ്വദേശിയായ കുട്ടിയാണ് തലച്ചോറിൽ ബാധിക്കുന്ന അപൂർവ്വ മുഴയായ ക്വാഡ്രിജെമിനൽ അരക്നോയിഡ് സിസ്റ്റ് മൂലം ഗുരുതരാവസ്ഥയിലായിരുന്നത്. രോഗം മൂലം തലച്ചോറിൽ വെള്ളം കെട്ടുകയും തുടർച്ചയായി അപസ്മാരം വന്ന് അബോധാവസ്ഥയിൽ ആകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടിയത്.
https://youtube.com/shorts/AojJjNcjtCQ?feature=share
🗞️ 👉 വിഴിഞ്ഞം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദി: രാജീവ് ചന്ദ്രശേഖർ
വിഴിഞ്ഞം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആശാ വർക്കർമാർക്ക് 100 രൂപ കൊടുക്കാൻ ഈ സർക്കാരിനാവുന്നില്ല.9 വർഷമായി സംസ്ഥാനത്ത് ഒന്നും നടക്കുന്നില്ല. അച്ഛന്റെ പേരിൽ ഒന്നും ചെയ്യാത്ത മകളുടെകമ്പനിയിൽ പലരും പണം കൊടുക്കുന്നു.കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകാരും രണ്ട് രാജവംശങ്ങൾ. അഴിമതി കൊണ്ട് നിറഞ്ഞ രണ്ട് രാജവംശങ്ങൾ.
🗞️ 👉 കോഴിക്കോട് മെഡി.കോളജിലെ പൊട്ടിത്തെറി;മരണകാരണം ഹൃദയാഘാതം
കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേർ മരിച്ചത് ഹൃദയാഘാതത്തെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഗംഗാധരൻ, ഗോപാലൻ, സുരേന്ദ്രൻ ഈ മൂന്നു പേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്. പുക ശ്വസിച്ചാണ് ഇവർ മരിച്ചതെന്ന കണ്ടെത്തലില്ല. അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്.