പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തില്‍തിരുവുത്സവവും 12-ാമത് പ്രതിഷ്ഠാവാര്‍ഷികവും

spot_img
spot_img

Date:

ഏറ്റുമാനൂര്‍ : പുന്നത്തുറ വെസ്റ്റ് മണിമലകാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവവും തൃക്കൊടിയേറ്റും, ഉത്സവബലിദര്‍ശനവും ആറാട്ടും 12-ാമത് പ്രതിഷ്ഠാവാര്‍ഷികവും വിവിധങ്ങളായ ക്ഷേത്രചടങ്ങുകളോടും കലാപരിപാടികളോടും കൂടി ഭക്ത്യാദരപൂര്‍വ്വം 2025 മെയ് 7 മുതല്‍ 13 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.കൊടിയും കൊടിക്കൂറയും മെയ് 7 ന് ചെങ്ങളത്തുനിന്നും ഉച്ചകഴിഞ്ഞ് 3 ന് രഥഘോഷയാത്രയായി പുറപ്പെട്ട് വൈകിട്ട് 5 ന് ഏറ്റുമാനൂര്‍ ശ്രീമഹാദേവ ക്ഷേത്രമൈതാനിയില്‍ എത്തിച്ചേരുമ്പോള്‍ തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തില്‍ സ്വീകരണം. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ മാടപ്പാട്, തണ്ടുവള്ളി, കറ്റോട് കക്കയം കാണിക്കവഞ്ചി, കണ്ണംപുര എന്നിവിടങ്ങളില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം. തുടര്‍ന്ന് പട്ടര്‍മഠം ആല്‍ത്തറയില്‍ നിന്നും താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിച്ചേരും. ക്ഷേത്രം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും.  

2025 മെയ് 7 ബുധനാഴ്ച രാവിലെ 8 മണിക്ക് ആമേടമന വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സര്‍പ്പപൂജ. പ്രസാദ ഊട്ട്. വൈകിട്ട് 7 ന്  ട്രസ്റ്റ് പ്രസിഡന്റ് ശിവശങ്കരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി കുരുപ്പക്കാട്ട് മനയ്ക്കല്‍ നാരായണന്‍ നമ്പുതിരി ഭദ്രദീപ പ്രകാശനം നടത്തും. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമ സീരിയല്‍ താരം അനുപ് ചന്ദ്രന്‍ നിര്‍വ്വഹിക്കും.  കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിന് മണിമലക്കാവ് ദേവസ്വത്തിന്റെ ആദരം. തുടര്‍ന്ന് ചികിത്സാ സാഹായവിതരണവും അദ്ദേഹം നിര്‍വ്വഹിക്കും. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ക്ഷേത്രം മേല്‍ശാന്തി മഹേഷ് ദാമോദരന്‍ നമ്പൂതിരി നിര്‍വ്വഹിക്കും. മുനിസിപ്പല്‍ കൗണ്‍സി പ്രിയ സജീവ്, ട്രസ്റ്റ് വനിതാസംഘം പ്രസിഡന്റ് ഭാര്‍ഗ്ഗവി ബി നായര്‍  വിവിധ സമുദായ സംഘടന പ്രതിനിധികള്‍ സംസാരിക്കും. പൊതുസമ്മേളനത്തില്‍ കലാ-സാംസ്‌കാരിക രംഗത്തെ പ്രതിഭകളെ ആദരിക്കുകയും  ചെയ്യും. 
മെയ് 8 വ്യാഴാഴ്ച വൈകിട്ട് 5.30നും 6നും മദ്ധ്യയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി മുട്ടത്തുമന മഹേഷ് ദാമോദരന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റ്. തുടര്‍ന്ന് കലാപരിപാടികള്‍, പ്രസാദ ഊട്ട്. 

മെയ് 12 ന് ഉച്ചയ്ക്ക് 12 ന് ഉത്സവബലി ദര്‍ശനം. തുടര്‍ന്ന് പ്രസാദ ഊട്ട്. വൈകിട്ട് 8 മുതല്‍ വിളക്കിനെഴുന്നള്ളിപ്പ്, ഐമ്പറ, വലിയ കാണിക്ക. മെയ് 13 ന് രാവിലെ 7 ന് പൊങ്കാല. വൈകിട്ട് 4 ന് ആറാട്ട് പൂജ തുടര്‍ന്ന് ആറാട്ട് പുറപ്പാട്. കറ്റോട് കക്കയം കാണിക്കമണ്ഡപം, കണ്ണംപുര, പട്ടര്‍മഠം ആല്‍ത്തറ വഴി പട്ടര്‍മഠം ആറാട്ട് കടവില്‍ പൂജ. തുടര്‍ന്ന് ആറാട്ട് സദ്യ. 9 ന് ചേര്‍ത്തല ഉദയപ്പനാശാന്റെ പ്രമാണത്തില്‍ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ആറാട്ട് എതിരേല്‍പ്പ്. തുടര്‍ന്ന് കൊടിയിറക്ക്. വാര്‍ഷിക കലശം.

മെയ് 7 മുതല്‍ 13 വരെ തിരുവരങ്ങില്‍ ഓട്ടന്‍തുള്ളല്‍, കൈകൊട്ടിക്കളി, തിരുവാതിരകളി, ചാക്യാര്‍കൂത്ത്, ഭരതനാട്യകച്ചേരി,  ഡാന്‍സ്, നൃത്തനൃത്യങ്ങള്‍, എന്നിവയും ഉണ്ടായിരിക്കുന്നതാണ്.  

പത്രസമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് ശിവശങ്കരന്‍ നായര്‍ (ജയന്‍പിള്ള), സെക്രട്ടറി ചന്ദ്രബാബു ആലയ്ക്കല്‍, ദേവസ്വം മാനേജര്‍ ദിനേശന്‍ പുളിക്കപ്പറമ്പില്‍, രക്ഷാധികാരി മുരളി പനമറ്റം, ട്രസ്റ്റ് വനിതാസംഘം പ്രസിഡന്റ് ഭാര്‍ഗ്ഗവി ബി നായര്‍ എന്നിവര്‍ പങ്കെടുത്തു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related