2024 മെയ് 01 വ്യാഴം 1199 മേടം 18
വാർത്തകൾ
🗞️ 👉 ഇനിയൊരു പഹൽഗാം ആവർത്തിക്കരുത്; മുഖ്യമന്ത്രി
പഹൽഗാം ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയൊരു പഹൽഗാം ആവർത്തിക്കരുത്. കശ്മീരിലെ ജീവിതം ഇനിയും രക്തപങ്കിലമായി കൂടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭീകരാക്രമണം മനുഷ്യരാശിയോടുള്ള ആക്രമണമാണ്. ഭീകരാക്രമണത്തിന് തക്കതായ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ.രാമചന്ദ്രന്റെ മകൾ ആപത്ത് ഘട്ടത്തിൽ കാട്ടിയ ധൈര്യം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
🗞️ 👉 ജിസ്മോളും മക്കളും മരിച്ച സംഭവം; ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ
കോട്ടയം ഏറ്റുമാനൂരിൽ അഭിഭാഷക ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവ് ജോസഫും അറസ്റ്റിൽ. മൊബൈൽ ഫോൺ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയതോടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷമാണ് ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ജിസ്മോൾ ഗാർഹിക പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങൾ പൊലീസിന് ലഭിച്ചു.
🗞️ 👉 ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാനായി നിയമിക്കാനുള്ള നിർദ്ദേശം സർക്കാർ തള്ളി
വൈദ്യുതി മന്ത്രിയാണ് ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാനായി നിലനിർത്തണമെന്ന നിർദ്ദേശം വെച്ചത്. വിരമിച്ചവരെ ബോർഡ് ഡയറക്ടർമാരായി നിയമിക്കരുതെന്ന് നേരത്തെ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇത് ചെയർമാനും ബാധകമാണെന്ന വിലയിരുത്തലിലാണ് നിർദ്ദേശം തള്ളിയത്. ബിജു പ്രഭാകർ ഇന്ന് സർവീസിൽ വിരമിക്കാനിരിക്കെയാണ് നിർദേശം സർക്കാർ തള്ളിയത്.
🗞️ 👉 സംഗീത ഉപകരണങ്ങൾ വിൽക്കുന്ന കട പാലായിൽ പ്രവർത്തനം ആരംഭിക്കുന്നു
മറ്റത്തിൽ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിക്കുന്ന ഷിബുസ് മ്യൂസിക് ഇൻസ്ട്രുമെൻറ്സ് ഷോപ്പ് ചെയർമാൻ തോമസ് പീറ്റർ ഉദ്‌ഘാടനം നിർവഹിക്കുന്നു.ഷിബുസ് മ്യൂസിക് അക്കാദമിയുടെ മാനേജർ ഷിബു വിൽഫ്രഡിന്റെ ഉടമസ്ഥതയിലാണ് സംഗീതോപരണങ്ങൾ വിൽക്കുന്ന ഈ ഷോപ്പ് പ്രവർത്തനം ആരംഭിക്കുന്നത് .ഇന്ന് മെയ് ഒന്നിന് രാവിലെ 11 മണിക്ക് ചെയർമാൻ തോമസ് പീറ്റർ ഉദ്‌ഘാടനം നിർവഹിക്കും .കൗൺസിലർ ബിജി ജോജോ ,ഗാഡലുപ്പേ പള്ളി വികാരി ഫാദർ ജോഷി പുതുപ്പറമ്പിൽ ;ളാലം പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് മ്യൂസിക് ഷോപ്പിന്റെ ഉദ്‌ഘാടനം .