2024 ഏപ്രിൽ 30 ബുധൻ 1199 മേടം 17
വാർത്തകൾ
🗞️ 👉 മിഷനറി മഹാസംഗമം :പന്തൽ കാൽ നാട്ടുകർമ്മം നടത്തി
പ്രവിത്താനം:പാലാ രൂപത പ്ലറ്റിനം ജൂബിലി യോട് അനുബന്ധിച്ച് മെയ് 10 ന് പ്രവിത്താന ത്ത് വച്ച് നടത്തുന്ന മിഷനറി മഹാസംഗമത്തിന്റെ പന്തൽ കാൽ നാട്ടുകർമ്മം വികാരി ജനറാൾ ഫാ ജോസഫ് കണിയോടിക്കലിന്റെ നേതൃത്വത്തിൽ നടത്ത പ്പെട്ടു. പാലാ രൂപതയിലും രൂപതയ്ക്ക് പുറത്ത് വിവിധ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്ന അയ്യായിരത്തോളം വൈദികരും സന്യസ്തരും പങ്കെടുക്കുന്ന സംഗമത്തിന് വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നു. ചടങ്ങിൽ രൂപത പ്രോക്യൂറേറ്റർ ഫാ. ജോസഫ് മുത്തനാട്ട്, പ്രവിത്തനം പള്ളി വികാരി ഫാ. ജോർജ് വെളുപറമ്പിൽ, ഫാ. ജോർജ് പോളച്ചിറ കുന്നുംപുറം, ഫാ. ആന്റണി കൊല്ലിയിൽ, ഫാ. ആൽബിൻ പുതുപ്പറമ്പിൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ, ഫാ. ജോസഫ് കരികുളം, ഫാ. ഗർവാസിസ് ആനിതോട്ടത്തിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരുവുപുരയിടം, ഫാ ആൽവിൻ ഏറ്റുമാനൂക്കാരൻ, ഫാ. മാത്യു തെന്നാട്ടിൽ, ഫാ. തോമസ് ഓലായത്തിൽ, ഫാ. ജെയിംസ് പനച്ചിക്കൽ കരോട്ട്, കൈക്കാരന്മാർ, കോർ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
🗞️ 👉 റവ. ഡോ. ഷാജി ജോൺ അൽഫോൻസാ കോളേജിൽ നിന്ന് വിരമിക്കുന്നു
പാലാ:20 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ഷാജി ജോൺ പടിയിറങ്ങുന്നു . 2005-ൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായി സർവീസിൽ പ്രവേശിച്ച ഷാജിയച്ചന്റെ ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും ദേശീയ-അന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. “കാർഷിക മേഖലയിലെ സമരങ്ങൾ: കേരളത്തിലെ കർഷകരുടെ ഉന്നമനത്തിനായുള്ള ഇൻഫാമിന്റെ പ്രയത്നം”, “ദി അൽഫോൻസിയൻ പാരാഡൈം ഓഫ് ഔട്ട്കം ബേസ്ഡ് എഡ്യൂക്കേഷൻ” എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ് അദ്ദേഹം. സേവന കാലയളവിൽ നിരവധി ദേശീയ സെമിനാറുകളുടെ സംഘാടനത്തിന് നേതൃത്വം നൽകി.
🗞️ 👉 ഗര്‍ഭാശയമുഖ ക്യാന്‍സര്‍ ബോധവത്ക്കരണം, ജീവസംരക്ഷണം ക്യാമ്പയിന്‍
ഏറ്റുമാനൂര്‍: ‘ഗര്‍ഭാശയമുഖ ക്യാന്‍സര്‍ ബോധവത്ക്കരണം ജീവസംരക്ഷണം, ക്യാമ്പയിന്‍ഏറ്റുമാനൂര്‍ ടൗണ്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്നു. ഡോ. എ .വിജയലക്ഷ്മി ക്യാമ്പയിന്‍ ഉദ്ഘാടനംചെയ്തു.തുടര്‍ന്ന് വിവിധ സെക്ഷനുകളില്‍ ഡോ. ഭദ്ര സജീവ് നായര്‍, ഡോ. മൈഥലി സുരേഷ്,ഡോ. എ. എസ് .അജീഷാ, ഡോ. സിറിയക് പുത്തരിക്കല്‍ ജോയ്,ഡോ.അക്ഷയ്.കെ.വര്‍ക്കി എന്നിവര്‍ക്ലാസ്സെടുത്തു.പ്രശസ്ത മുടിയേറ്റ് കലാകാരന്‍ കീഴില്ലം ഉണ്ണികൃഷ്ണന്‍ മാരാര്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു.കരയോഗം പ്രസിഡന്റ് ജി.സുരേഷ്‌കുമാര്‍,വേണുനായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
🗞️ 👉 പുസ്തക വണ്ടിയുമായി നീണ്ടൂർ എസ് കെ വി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ
വായനയുടെ ലഹരിയിൽ അഭിരമിക്കുന്ന ഒരു തലമുറയായി കുട്ടികളെ വളർത്താൻ പുസ്തക വണ്ടിയുമായി നീണ്ടൂർ എസ് കെ വി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ. അറിവിന്റെയും തിരിച്ചറിവിന്റെയും ലോകത്തേക്ക് കുട്ടികളെ നയിക്കാൻ വായനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല എന്ന സന്ദേശം പകർന്നാണ് കുട്ടികളുടെ അരികിലേക്ക് പുസ്തക വണ്ടി പ്രയാണം ആരംഭിച്ചിരിക്കുന്നത്.നീണ്ടൂർ എസ് കെ വി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും,ഓല സാഹിത്യ കൂട്ടായ്മയുടെയും വിവിധ ക്ലബ്ബുകളുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതനീണ്ടൂരിലെ വിവിധ പ്രദേശങ്ങളിൽ വസിക്കുന്ന കുട്ടികളുടെ ഇടങ്ങളിലേക്ക് വിവിധ ദിവസങ്ങളിലായി പുസ്തക വണ്ടി എത്തുo.
🗞️ 👉 മാനന്തവാടിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം
വയനാട് മാനന്തവാടി കാട്ടിക്കുളം 54-ൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. 38 പേർക്ക് പരുക്കേറ്റു. ഒന്നേ മുക്കാൽ മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ ബസിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ പുറത്തെടുത്തു. വൈകുന്നേരം നാലുമണിക്കാണ് അപകടം. മൈസൂരിലേക്ക് പോവുകയായിരുന്ന കർണാടക എസ് ആർ ടി സി ബസ്സും ബാവലി’യിലേക്ക് വന്ന ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു ബസുകളുടെയും മുൻവശം പൂർണമായും തകർന്നു.
🗞️ 👉 ദേശസുരക്ഷയ്ക്കായി പെഗാസസ് ഉപയോഗിക്കുന്നതില്‍ തെറ്റില്ല
ദേശീയ സുരക്ഷയുടെ ഭാഗമായി രാജ്യം ചാര സോഫ്‌റ്റ്വേറായ പെഗാസസ് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രിംകോടതി. ചാരസോഫ്‌റ്റ്വെയര്‍ ആര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത് എന്നതിലാണ് യഥാര്‍ത്ഥ ആശങ്ക നിലനില്‍ക്കുന്നതെന്നും പെഗാസസ് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ചൊവ്വാഴ്ച സുപ്രിംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍.കോടീശ്വര്‍ സിങ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
🗞️ 👉 പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു
പാലിയേക്കര ടോള്‍പിരിവ് നിര്‍ത്തിവെച്ചുകൊണ്ട് പുറത്തിറങ്ങിയ ഉത്തരവ് പിന്‍വലിച്ചു. ഏപ്രില്‍ 28 ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്തുകൊണ്ട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. പാലിയേക്കര ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ട് ദേശീയപാത അധികൃതര്‍ ഏപ്രില്‍ 29 ന് രേഖാമൂലം ഉറപ്പ് നല്‍കിയതിന്റെയും സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ് പിന്‍വലിച്ചത്. ഈ പശ്ചാത്തലത്തില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് തുടരും.
🗞️ 👉 പാലക്കാട് കല്ലടിക്കോട് മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു
പാലക്കാട് കല്ലടിക്കോട് മൂന്നേക്കർ ഭാഗത്ത് മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു.ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. തുടിക്കോട് സ്വദേശി രാധിക, പ്രതീഷ്,പ്രദീപ് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
രണ്ട് പേരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും ഒരാളുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
🗞️ 👉 രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊടാന്‍ ആര്‍ക്കും കഴിയില്ല; കെ സുധാകരന്‍
പ്രകോപന പ്രസംഗവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്നും തല്ലിയാല്‍ തിരിച്ചടിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ഞങ്ങള്‍ കൊത്തിയാല്‍ നിങ്ങള്‍ക്കും ചോര വരുമെന്നാണ് കെ സുധാകരന്റെ പ്രകോപനം. രാഹുല്‍ മാങ്കൂട്ടത്തിലെന്നാല്‍ വെറുതെ കിളിത്തുവന്ന വിത്തല്ലെന്നും വളര്‍ത്തിയെടുത്ത വിത്താണെന്നും തൊട്ടാല്‍ തിരിച്ചടിക്കുമെന്നും പ്രസംഗത്തിനിടെ കെ സുധാകരന്‍ പറഞ്ഞു.