കാവുംകണ്ടം : കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി സൺഡേ സ്കൂളിന്റെയും മിഷൻ ലീഗിന്റെയും സംയുക്താഭിമുഖ്യത്തിൽ പുതുവത്സരവും ക്രിസ്മസും വിപുലമായി ആഘോഷിച്ചു. കാവുംകണ്ടം പാരീഷ് ഹാളിൽവച്ച് നടന്ന ചടങ്ങിൽ വികാരി ഫാ.സ് കറിയ വേകത്താനം അധ്യക്ഷത വഹിച്ചു. ഫാ. വർഗ്ഗീസ് മോണോത്ത് കേക്ക് മുറിച്ച് പുതുവത്സരവും ക്രിസ്മസ് ആഘോഷവും ഉദ്ഘാടനം ചെയ്തു കൊണ്ട് ക്രിസ്മസ് സന്ദേശം നൽകി .ഫാ.സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി.
സൺഡേസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ കരോൾ ഗാന മത്സരത്തിൽ ബ്ലൂ ഹൗസ്, ഗ്രീൻ ഹൗസ്, റെഡ് ഹൗസ് എന്നിവ യഥാക്രമം ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി .പാപ്പാ മത്സരത്തിൽ ഗ്രീൻ ഹൗസ്, ബ്ളൂ ഹൗസ്, റെഡ് ഹൗസ് തുടങ്ങിയ ഹൗസുകൾ യഥാക്രമം ഒന്നും, രണ്ടും , മൂന്നംസ്ഥാനങ്ങൾ നേടി. മത്സരത്തിൽ വിജയികളായവർക്ക് ഫാ. വർഗീസ് മോണോത്ത് എം. എസ് .ടി .സമ്മാനങ്ങൾ വിതരണം ചെയ്തു .നോ നോമ്പുകാലത്ത് 25ദിവസം ദേവാലയ തിരുക്കർർമ്മങ്ങളിൽ പങ്കെടുത്ത 25 വിദ്യാർത്ഥികൾക്ക് സമ്മാനം നല്കി. ക്രിസ്മസ് ഫ്രണ്ടിനുള്ള സമ്മാനം എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പരസ്പരം കൈമാറുകയും ആശംസകൾ നേരുകയും ചെയ്തു .വികാരി ഫ. സ് കറിയ വേകത്താനം , ഹെഡ് മാസ്റ്റർ സണ്ണി വാഴയിൽ ,സെക്രട്ടറി ആര്യാ ജോസഫ് പീടികയ്ക്കൽ , ഡെന്നി മുണ്ടിയാവിൽ , ജോസ് തയ്യിൽ , ജോജോ പടിഞ്ഞാറയിൽ, ജെസ് ചാതിയാലിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision