വായനയുടെ ലഹരിയിൽ അഭിരമിക്കുന്ന ഒരു തലമുറയായി കുട്ടികളെ വളർത്താൻ പുസ്തക വണ്ടിയുമായി നീണ്ടൂർ എസ് കെ വി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ. അറിവിന്റെയും തിരിച്ചറിവിന്റെയും ലോകത്തേക്ക് കുട്ടികളെ നയിക്കാൻ വായനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല എന്ന സന്ദേശം പകർന്നാണ് കുട്ടികളുടെ അരികിലേക്ക് പുസ്തക വണ്ടി പ്രയാണം
ആരംഭിച്ചിരിക്കുന്നത്.നീണ്ടൂർ എസ് കെ വി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും,ഓല സാഹിത്യ കൂട്ടായ്മയുടെയും വിവിധ ക്ലബ്ബുകളുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതനീണ്ടൂരിലെ വിവിധ പ്രദേശങ്ങളിൽ വസിക്കുന്ന കുട്ടികളുടെ ഇടങ്ങളിലേക്ക് വിവിധ ദിവസങ്ങളിലായി പുസ്തക വണ്ടി എത്തുo.
സഞ്ചരിക്കുന്ന ലൈബ്രറിയുടെ ആദ്യ യാത്ര ഓണംതുരുത്ത് ഭാഗത്തേക്കാണ് പുറപ്പെട്ടത്.നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപ് ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ പുസ്തകo വാർഡ് മെമ്പറും
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സനുമായ രാഗിണി കെ എസ് ഉം, ആറാം വാർഡ് മെമ്പർ എം മുരളിയും ചേർന്ന് സ്കൂൾ ലീഡർ ഹരികൃഷ്ണൻ M ന് കൈമാറി. HM കൃഷ്ണകുമാരി പി കെ, പിടിഎ പ്രസിഡന്റ് കെ എൻ രാജൻ, പിടിഎ ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ, എന്നിവരും സന്നിഹിതരായിരുന്നു.
