കേരള ഫിലിം അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരായ അധിക്ഷേപ പരാതിയില്‍ കേസന്വേഷണത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞ് നിര്‍മാതാവ് സാന്ദ്ര
തോമസ്. തുടര്‍ന്നും സഹായമുണ്ടാകണമെന്ന് സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് സാന്ദ്ര തോമസിന്റെ പ്രതികരണം.