പ്രഭാത വാർത്തകൾ 2024 ഏപ്രിൽ 29

spot_img
spot_img

Date:

വാർത്തകൾ

🗞️ 👉 വെള്ളികുളം എസ്. എം. വൈ. എം. ന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്യാമ്പ് നടത്തി

വെള്ളികുളം:വെള്ളികുളം എസ്.എം.വൈ.എം മ്മിന്റെ ആഭിമുഖ്യത്തിൽ സെൻറ് ആൻ്റണീസ് ഹൈസ്കൂളിൽ വച്ച് കരിയർ ഗൈഡൻസ് ക്യാമ്പ് നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ വികാരി ഫാ.സ്കറിയ വേകത്താനം കരിയർ ഗൈഡൻസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സിസ്റ്റർ ഷാൽബി മുകളേൽ മുഖ്യ പ്രഭാഷണം നടത്തി.ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് ഇൻ്റർ നാഷണൽ ട്രെയിനറും ജനറൽ എജുക്കേഷൻ റിട്ടയേർഡ് ജോയിൻ്റ് ഡയറക്ടറുമായ ഡോക്ടർ. കെ. സോമൻ പിണക്കൽ , ജോസ് മാത്യു ചേന്നംകുളം തുടങ്ങിയവർ കരിയർ ഗൈഡൻസ് സെമിനാർ നയിച്ചു.ജർമ്മനിയിലെ ജോലി സാധ്യതകളെക്കുറിച്ച് ഭരണങ്ങാനംഅസീസി ജർമ്മൻ ലാംഗ്വേജ് ഇൻസ്റ്റ്യൂട്ട് ക്ലാസ്സിന് നേതൃത്വം നൽകി.

🗞️ 👉 വിദ്യാഭ്യാസ വകുപ്പ് മുൻ മിനിസ്റ്റീരിയൽ ജീവനക്കാരുടെസ്നേഹ സംഗമവും

ഏറ്റുമാനൂർ:വിദ്യാഭ്യാസ വകുപ്പ് മുൻ മിനിസ്റ്റീരിയൽ ജീവനക്കാരുടെ നാലാമത് സ്നേഹ സംഗമം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ മേയ് 3 ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10-ന് ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ് പടികര സമ്മേളനം ഉദ്ഘാടനം ചെയ്യും. മുതിർന്ന അംഗം പി സി തോമസ് അധ്യക്ഷത വഹിക്കും. അഡ്വക്കേറ്റ് വി ബി.ബിനു, നഗരസഭാ പ്രതിപക്ഷ നേതാവ് ഇ. എസ് ബിജു, കൗൺസിലർ ജോണി വർഗീസ്, ഉഷാറാണി, അമ്മിണി എസ്. നായർ, തുടങ്ങിയവർ പ്രസംഗിക്കും.


ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന സമാപന സമ്മേളനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.പെൻഷൻ പെൻഷനേഴ്സ് ഫോറം കൺവീനർ ബി .രാജീവ് അധ്യക്ഷത വഹിക്കും. പെൻഷനേഴ്സ് ഫോറം പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി -2025, മുൻ അഡീഷണൽ ഡിപി ഐ, വി.കെ.സരളമ്മക്ക് നൽകിക് മന്ത്രി പ്രകാശനം ചെയ്യും. അഡ്വക്കേറ്റ് ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, മുൻ എംപി തോമസ് ചാഴികാടൻ, എസ് എം ഡി എഫ് സി ചെയർമാൻ സ്റ്റീഫൻ ജോർജ്, പി. എൻ വിജയൻ, വി.ഐ ഇമ്മാനുവൽ തുടങ്ങിയവർ പ്രസംഗിക്കും.

🗞️ 👉 സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

പ്രശസ്ത സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസ്സായിരുന്നു. ഇന്ന് വെെകുന്നേരം 5 മണിയോടെ തിരുവനന്തപുരം വെള്ളയമ്പലത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.വർഷങ്ങളായി കാൻസർ രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. കെഎസ്എഫ്ഡിസിയുടെ ചെയർമാനായി പ്രവർത്തിച്ചിരുന്ന കാലയളവിലും അദ്ദേഹം ചികിത്സയുടെ ഭാഗമായിരുന്നു. സംസ്കാരം നാളെ വൈകിട്ട് നാലുമണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ വെച്ച് നടക്കും.

🗞️ 👉 പാലിയേക്കരയില്‍ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവച്ചുf

പാലിയേക്കരയില്‍ ടോള്‍പ്പിരിവ് താത്കാലികമായി നിര്‍ത്തിവച്ചു. അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ഗതാഗതക്കുരുക്കിനെ തുടര്‍ന്നാണ് നടപടി. മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് നേരത്തെ കരാര്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ടോള്‍ പിരിവ് താത്ക്കാലികമായി അവസാനിപ്പിച്ചത്. നേരത്തെ ടോള്‍ പിരിവ് മരവിപ്പിച്ചെങ്കിലും കരാര്‍ കമ്പനിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

🗞️ 👉 സിബിഐ അന്വേഷണത്തിനെതിരെ കെഎം എബ്രഹാം സുപ്രീംകോടതിയില്‍

അനധികൃത സ്വത്ത് സമ്പാദന പരാതിയിലെ സിബിഐ അന്വേഷണത്തിനെതിരെ കെഎം എബ്രഹാം സുപ്രീംകോടതിയില്‍. സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് കെഎം എബ്രഹാം കോടതിയെ അറിയിച്ചു. അതേസമയം പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്‍കി. തനിക്ക് പറയാനുള്ളത് കേള്‍ക്കാതെ തീരുമാനമെടുക്കരുത് എന്ന് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ വ്യക്തമാക്കുന്നു.

🗞️ 👉 ചലച്ചിത്ര മേളകളിലും പുരസ്കാരങ്ങളിലും നിറഞ്ഞ ഷാജി എൻ കരുൺ

ദേശീയ-അന്തർദേശീയ തലങ്ങളിൽ മലയാളസിനിമയെ ഉയർത്തിപ്പിടിച്ച ഫിലിം മേക്കറാണ് ഷാജി എൻ കരുൺ. മലയാള സിനിമയിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തിയ ഛായ​ഗ്രഹകനാണ് ഷാജി എൻ കരുൺ. ഷാജി എൻ കരുണിന്റെ കരസ്പർശമുള്ള സിനിമകൾ ചലച്ചിത്ര മേളകളിൽ ശ്രദ്ധേയമാകുന്ന മാജിക്. ‘പിറവി’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ അന്താരഷ്ട്ര ഫിലിം ഫെസ്റ്റിവൽ വേദികളിൽ ഷാജി എൻ കരുൺ ശ്രദ്ധ നേടി.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related