പഞ്ചാബ് അതിർത്തിയിൽവച്ച് പാക് റേഞ്ചേഴ്സ് പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടുനൽകാതെ പാക്കിസ്ഥാൻ. ജവാൻ പാകിസ്താന്റെ പിടിയിൽ ആയിട്ട് അഞ്ചാം ദിവസമാണ്. തിരിച്ചുവരവ്
വൈകുന്ന സാഹചര്യത്തിൽ പഞ്ചാബിലെത്തി ഉദ്യോഗസ്ഥരെ കാണുമെന്ന് ബിഎസ്എഫ് ജവാന്റെ ഭാര്യ അറിയിച്ചു. തിരിച്ചുവരവിന് സാധ്യമായതൊക്കെ ചെയ്യണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് ജവാന്റെ മാതാപിതാക്കൾ പ്രതികരിച്ചു.