കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പരീക്ഷകള്‍ മുടങ്ങി. ഇന്ന് നടക്കേണ്ട രണ്ടാം സെമസ്റ്റര്‍ MDC പരീക്ഷകളാണ് മുടങ്ങിയത്. പരീക്ഷാ നടത്തിപ്പില്‍ ഗുരുതര വീഴ്ചയെന്ന് ആരോപിച്ച് കെഎസ്‌യുവും, എംഎസ്എഫും സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു.
കണ്ണൂര്‍ സര്‍കലാശാലയില്‍ 68 വിഷയങ്ങളിലായിരുന്നു ഇന്ന് പരീക്ഷ. അതില്‍ 54 വിഷയങ്ങളിലെ ചോദ്യ പേപ്പറുകള്‍ രാവിലെ 10 മണിക്ക് മുന്‍പായി കോളജുകളില്‍ എത്തി.