അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷം നിത്യതയിലേക്ക് യാത്രയായ കംപ്യൂട്ടര്‍ പ്രതിഭയായ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസ് ഉള്‍പ്പെടെയുള്ളവരുടെ നാമകരണ
നടപടികള്‍ പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്ത ശേഷം നടത്തുവാന്‍ തീരുമാനമായി. ഇന്നലെ ബുധനാഴ്ച ചേര്‍ന്ന കര്‍ദ്ദിനാള്‍ സംഘത്തിന്റെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമെടുത്തത്. ജൂബിലി വര്‍ഷത്തില്‍ ഏപ്രിൽ ഇരുപത്തിയഞ്ച് – ഇരുപത്തിയേഴ്
ദിവസങ്ങളിലായി കൗമാരക്കാരുടെ ദിനം ആചരിക്കപ്പെടുന്നതിനോട് അനുബന്ധിച്ച് കാര്‍ളോയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുവാനാണ് നേരത്തെ തീരുമാനിച്ചിരിന്നത്.