പഹൽഗാമിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലുള്ള പാക് പൗരന്മാര്‍ക്ക് തിരികെ മടങ്ങാൻ നിർദേശം കൈമാറി. പാക് പൗരന്മാർ മടങ്ങണമെന്ന കേന്ദ്രനിർദേശത്തിന് പിന്നാലെയാണ്
നടപടി. കേരളത്തിലുള്ള 102 പാക്കിസ്താൻ സ്വദേശികളും ഈ മാസം 29നുള്ളിൽ മടങ്ങണം. ചികിത്സ തേടി കേരളത്തിലെത്തിയ പാക് സ്വദേശികൾക്ക് ഉൾപ്പെടെ നിർദേശം കൈമാറി. വിദ്യാർത്ഥി
വീസയും മെഡിക്കൽ വിസയും റദ്ദാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പാക് പൗരന്മാർ ഉള്ളത്. 71 പേരാണ് നിലവയിൽ ജില്ലയിലുള്ളത്.