കാട്ടാനയെ പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാർ
വയനാട് എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. കാട്ടാനയെ മയക്കുവെടി വെച്ച്
പിടികൂടണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാർ. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് മേപ്പാടി പഞ്ചായത്തിൽ സർവകക്ഷി യോഗം ചേരും.