വയനാടിന്റെ പെരുമയും തനിമയും സംസ്‌കൃതിയും ലോകത്തോട് വിളംബരം ചെയ്യുന്ന സംഗീത വിരുന്നുമായി ടൂറിസം വകുപ്പ്. ഏപ്രില്‍ 27 ന് വൈകിട്ട് 5.30 ന് മാനന്തവാടി വള്ളിയൂര്‍കാവ് ഗ്രൗണ്ടില്‍ ആണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘വയനാട് വൈബ്‌സ്’എന്ന പരിപാടി നടക്കുക.
വയനാടിന്റെ തനത് കലകള്‍ക്കും താളങ്ങള്‍ക്കുമൊപ്പം ദേശീയ തലത്തില്‍ ശ്രദ്ധേയരായ കലാകാരന്മാര്‍ സംഗീതപ്രകടനവുമായി പരിപാടിയുടെ ഭാഗമാകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.