ചേർപ്പുങ്കൽ: ബി വി എം കോളേജ് നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ഡിസംബർ 26 മുതൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ നടന്നുവന്നിരുന്ന സപ്തദിന ക്യാമ്പ് സമാപിച്ചു. മാർ ആഗസ്തീനോസ് കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നെലിന്റെ അധ്യക്ഷതയിൽ മാണി സി കാപ്പൻ എം എൽ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കൊട്ട് എന്നിവർ പ്രസംഗിച്ചു.
കെ. ജി. സതീഷ് (റിട്ട. എക്സൈസ്), അഡ്വ. ആൽവിൻ ആന്റണി (ഡൽഹി ഹൈക്കോര്ട്ട് ), സിസി സാവിയോ ( കർഷക അവാർഡ് ജേതാവ്), ഡോ. ഫിലിപ്പ് ജോൺ (റിട്ട. പ്രിൻസിപ്പൽ) എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസെടുത്തു . വസ്ത്രധാരണത്തിൽ സ്ത്രീ -പുരുഷ് വ്യത്യാസം ആവശ്യമോ എന്ന വിഷയത്തിൽ നടന്ന ഡിബേറ്റിൽ പ്രൊഫ. അഭിലാഷ് വി പാണ്ടിയാങ്കൽ മോഡറേറ്റർ ആയിരുന്നു.
സമാപന സമ്മേളനത്തിൽ ബി വി എം കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി അധ്യക്ഷത വഹിച്ചു. മുഖ്യാഥിതി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്മിത അലക്സ് സമ്മാനങ്ങൾ വിതരണം ചെയ്‌തു. ഡോ. ജോർജുകുട്ടി വട്ടോത്ത് , പ്രൊഫ . പി എസ് അൻജുഷ, ജെ . ജയകാന്ത് , ഏയ്ഞ്ചൽ ഷൈജു എന്നിവർ പ്രസംഗിച്ചു.
ലഹരിമുക്ത നാളേക്കായി യുവകേരളം എന്നതായിരുന്നു ഈ വർഷത്തെ ക്യാമ്പിന്റെ പ്രേമേയം. പച്ചക്കറി തോട്ട നിർമാണവും കാമ്പസ് നവീകരണവുമായിരുന്നു മുഖ്യ കായിക പ്രവർത്തനങ്ങൾ.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision