പാലാ :പേണ്ടാനം വയലിലമ്മേ കാത്ത് രക്ഷിക്കണെ.. നൂറ് കണക്കിന് കണ്ഠങ്ങളിൽ ഉയർന്ന ദേവീ സ്തുതികളോടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പേണ്ടാനം വയൽ ശ്രീബാലഭദ്ര ക്ഷേത്രത്തിലെ തിരുവുൽസവം ആരംഭിച്ചു.ഇന് രാവിലെ അഞ്ചിന് നിർമ്മാല്യ ദർശനവും ,ഗണപതി ഹോമവും ൭ഉണ്ടായിരുന്നു .6.30 നു ഉഷപൂജ നടന്നു .
എട്ടിന് നവകം ,പഞ്ചഗവ്യകലശപൂജ യും 10 നു നടന്ന കലശാഭിഷേക പൂജയിൽ നൂറുകണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു.ഉച്ചയ്ക്ക് 12 നു പ്രസാദം ഊട്ട് നടക്കും .ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കുപുറം ശശിധരൻ താന്ത്രികളും ;മേൽശാന്തി മുകേഷശാന്തിയുടെയുംമുഖ്യ കാർമികത്വത്തിലാണ് പൂജാദി കർമ്മങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്.