ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപെടുത്താൻ ആഗ്രഹിക്കുന്നുവെന്ന്
യു എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. ഇന്ത്യയുടെ ആതിഥ്യ മര്യാദയ്ക്കും ഊഷ്മളമായ
സ്വീകരണത്തിനും നന്ദി. പ്രധാനമന്ത്രി ഒരു മികച്ച നേതാവാണെന്നും ജെ.ഡി വാൻസ് പറഞ്ഞു. ഇന്ത്യ – യുഎസ് വ്യാപാര കരാറിലെ പുരോഗതിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു എസ് വൈസ്
പ്രസിഡന്റ ജെ.ഡി വാൻസും സ്വാഗതം ചെയ്തു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യു എസ് വൈസ് പ്രസിഡൻറ് ജെ.ഡി വാൻസും കുടുംബവും ജയ്പൂരിലേക്ക് യാത്രതിരിച്ചു. ജയ്പൂരിലെ ആംബർ കോട്ടയിൽ വാൻസും കുടുംബവും സന്ദർശനം നടത്തി.