കോഴിക്കോട് മുന്നറിയിപ്പ് ഇല്ലാതെ ലോഡ് ഷെഡിങ്. രാത്രി ഏഴ് മണി മുതലാണ് നിയന്ത്രണം തുടങ്ങിയത്. അടിയന്തര സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നതെന്നാണ്
കെഎസ്ഇബിയുടെ വിശദീകരണം.വിവിധ ഇടങ്ങളില്‍ 15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെയാണ് നിയന്ത്രണം ഉണ്ടായത്. മുന്നറിയിപ്പ് ഇല്ലാതെ ഏര്‍പ്പെടുത്തിയ ലോഡ്‌ഷെഡിംഗില്‍ പരാതിയുമായി
രോഗികളടക്കം രംഗത്തെത്തി. കീമോ കഴിഞ്ഞ് വന്നതിന് ശേഷം വീട്ടില്‍ കിടന്നുറങ്ങാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് തനിക്കിന്ന് ഈ അപ്രതീക്ഷിത ലോഡ് ഷെഡിങ് കാരണം
ഉണ്ടായതെന്ന് ശബാന എന്ന യുവതി പറഞ്ഞു. 10 മിനിറ്റ് കൂടുമ്പോള്‍ വൈദ്യുതി നിലയ്ക്കുകയായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.