ഏറ്റുമാനൂര്‍: സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആസ്ഥാനമന്ദിരം ഏപ്രില്‍ 24-ന് രവിലെ 9.15-ന് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് ഡോ.വി.വി.സോമന്‍അധ്യക്ഷത വഹിക്കും.ഇരുനൂറോളം പേര്‍ക്കിരിക്കാവുന്ന ഹാളും 50 -പേരെ
ഉള്‍ക്കൊള്ളാവുന്ന ബാല്‍ക്കണിയും ഓഫീസും ചേര്‍ന്നതാണ് മന്ദിരം . മുതിര്‍ന്ന പൗരന്മാര്‍ക്കായി പകല്‍ വീട് , ട്രെയിനിങ് സെന്റര്‍ , നിര്‍മാണ യൂണിറ്റ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മന്ദിരം നിര്‍മ്മിച്ചിരിക്കുന്നതന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.പ്രധാന ഹാള്‍നാമകരണം
ജോസ്.കെ.മാണിഎംപിയും,ഓഫീസ് ഉദ്ഘാടനം കെ.ഫ്രാന്‍സീസ്‌ജോര്‍ജ്എംപി.യും നിര്‍വഹിക്കും.പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ഡോ.വി.വി.സോമന്‍,സെക്രട്ടറി എം.അബ്ദുള്‍ റഹീം,ഡോ.ജോസ്ചന്ദര്‍, എന്‍.അരവിന്ദാക്ഷന്‍നായര്‍,പി.എന്‍.രാധാകൃഷ്ണ്‍ എന്നിവര്‍ പങ്കെടുത്തു.