ഏപ്രിൽ 22,23 തീയതികളിൽ
പാലാ:പേണ്ടാനം വയൽ ശ്രീബാലഭദ്ര ക്ഷേത്രത്തിലെ ഈ വർഷത്തെ തിരു ഉത്സവം ഏപ്രിൽ 22 ചൊവ്വാഴ്ച്ച വൈകിട്ട് 5.30 ന് ക്ഷേത്രാചാര അനുഷ്ടാനങ്ങളോടെ ബ്രഹ്‌മശ്രീ വടക്കും പുറം ശശിധരൻ തന്ത്രികളുടെയും ശ്രീ മുകേഷ് ശാന്തിക്കളുടെയും മുഖ്യകർമികത്വത്തിൽ ആരംഭിച്ച് ഏപ്രിൽ 23
ബുധഴ്ച്ച വൈകിട്ട് നടക്കുന്ന ദീപാരാധന, പൂമൂടൽ, ഗുരുതി, വലിയ കാണിക്ക ചടങ്ങുകളോടെ സമാപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പാലാ മീഡിയ അക്കാദമിയിൽ നടത്തിയ വർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉത്സവത്തിനോട് അനുബന്ധിച്ച് ഇടനാട് ഗുരുമാന്തിരത്തിൽ നിന്നും
വൈകിട്ട് ഏഴുമണിക്ക് ക്ഷേത്ര സന്നിധിയിലേക്ക് താലം എഴുന്നള്ളിപ്പും. കൂടാതെ എല്ലാ മാസവും ആദ്യ ഞായറാഴച്ച ഗണപതി ഹോമവും പ്രത്യേക പൂജകളും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.