ഏറ്റുമാനൂർ സീനിയർ സിറ്റിസൺസ് വെൽഫെയർ അസ്സോസിയേഷൻ്റെ മന്ദിരം ഏപ്രിൽ 24 ന് സഹകരണ തുറമുഖ ദേവസ്വം വകുപ്പു മന്ത്രി ശ്രീ V N വാസവൻ ഉദ്ഘാടനം ചെയ്യുന്നു . ഇരുനൂറോളം പേർക്കിരിക്കാവുന്ന ഹാളും 50 ഓളം പേരെ ഉൾക്കൊള്ളാവുന്ന ബാൽക്കണിയും ഓഫീസും ചേർന്നതാണ് മന്ദിരം . മുതിർന്ന പൗരന്മാർക്കായി പകൽ വീട് , ട്രെയിനിംഗ് സെൻ്റർ , നിർമ്മാണ
https://www.youtube.com/watch?v=WADS1v7d7j8
യൂണിറ്റ് തുടങ്ങി വിവിധ ആവശ്യങ്ങൾ മുൻനിർത്തിയാണ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. പ്രധാന ഹാൾ ചിറ്റേഴത്ത് നാരായണൻ മൂത്തതിൻ്റെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു. ഇതിൻ്റെ ഉദ്ഘാടനം രാജ്യസഭാ എം.പി. ജോസ് K മാണിയും ആഫീസിൻ്റെ ഉദ്ഘാടനം കോട്ടയം എം.പി. ശ്രീ ഫ്രാൻസിസ് ജോർജും നിർവ്വഹിക്കുന്നതാണ്. മന്ദിര നിർമ്മാണത്തിനു മേൽ നോട്ടം വഹിച്ച എഞ്ചിനിയർ ശ്രീ
രഞ്ചിത്തിനെ ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസ്സോസിയേഷൻ്റെ സംസ്ഥാന പ്രസിഡൻ്റ് ശ്രീ K രാധാകൃഷ്ണൻ നായർ IPS(റിട്ട) ആദരിക്കും . ചടങ്ങിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി ലൗലി ജോർജ്, പ്രതിപക്ഷ നേതാവ് ശ്രീ E S ബിജു,കൗൺസിലർമാരായ സിബി ചിറയിൽ , ശ്രീമതി ബീനാ ഷാജി , ഉഷാ സുരേഷ് , മുൻ സംസ്ഥാന പ്രസിഡൻ്റുമാരായ N
അരവിന്ദാക്ഷൻ നായർ, ഡോ: ജോസ് ചന്ദർ തുടങ്ങിയവർ സംസാരിക്കും. യൂണിറ്റ് പ്രസിഡൻ്റ് ഡോ: സോമൻ അദ്ധ്യയിനായിരിക്കും. സെക്രട്ടറി ശ്രീ അബ്ദുൾ റഹിം മന്ദിരത്തെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിക്കുന്നതാണ്.