പാലാ : മാർ സ്ലീവാ മെഡിസിറ്റിയുടെ ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സൗജന്യ പ്രീ ലേണിംഗ് സ്ക്രീനിംഗ് ക്ലിനിക്ക് 25 വെള്ളിയാഴ്ച്ച രാവിലെ 9 മുതൽ 4 വരെ നടത്തും. 4- 6 പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. കുട്ടികളുടെ പഠന കഴിവുകൾ
മെച്ചപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ ക്ലിനിക്കൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നതാണ്. കുട്ടികളുടെ ഭാവിയിലെ പഠന തടസ്സങ്ങൾ ഒഴിവാക്കി പഠനം സുഗമമാക്കുന്നതിനുള്ള നിർദേശങ്ങളും, പഠനത്തിലെ അടിസ്ഥാന ഘടകങ്ങളുടെ വളർച്ച സംബന്ധിച്ച പരിശോധനകളും
ലഭ്യമാണ്. മാസം തികയാതെ ജനിച്ച കുട്ടികളുടെ കഴിവുകളിലെ വ്യതിയാനങ്ങൾ മനസിലാക്കുന്നതിനും അവസരമുണ്ട്.വിദഗ്ധ ഡോക്ടർമാരും പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകളും നേതൃത്വം നൽകുന്നതാണ്. റജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ – 8281699263