മുനമ്പം വഖഫ്കേസ് വാദം കേൾക്കുന്നത് വഖഫ് ട്രിബ്യൂണൽ നീട്ടി. മെയ് 27നായിരിക്കും കേസിൽ ഇനി വാദം കേൾക്കുക. കേസിൽ വിധി പറയുന്നത് ഹൈക്കോടതി മെയ് 26 വരെ സ്റ്റേ ചെയ്ത സാഹചര്യത്തിലാണിത്.
ട്രിബ്യൂണൽ ജഡ്ജി രാജൻ തട്ടിലിൻ്റെ സ്ഥലം മാറ്റവും വാദം നീട്ടിവയ്ക്കാൻ കാരണമായി. കഴിഞ്ഞ ദിവസങ്ങളിൽ വഖഫ് ആധാരവും പറവൂർ സബ്കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളുമാണ് ട്രിബ്യൂണൽ പരിശോധിച്ചത്