ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിന് പിന്നാലെ എല്ലാ പരീക്ഷാ സെൻ്ററുകളിലും നിരീക്ഷകരെ ഏർപ്പെടുത്താൻ കണ്ണൂർ സർവകലാശാലയുടെ തീരുമാനം. അൺ എയ്ഡഡ് കോളജുകളിൽ നിരീക്ഷണം ശക്തമാക്കാനും നിർദേശമുണ്ട്.
ചോദ്യ പേപ്പർ ഡൗൺലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തിലാകണം. ചോദ്യപേപ്പർ ചോർന്ന കാസർഗോഡ് പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജിൽ വീണ്ടും പരീക്ഷ നടത്തും. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക.