വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് പള്ളിയിൽ ദുഃഖവെള്ളി ആചരണം ഭക്തിനിർഭരമായി നടത്തപ്പെടും. 6.45 am -പീഡാനുഭവത്തിരുക്കർമ്മങ്ങൾ, സന്ദേശം – ഫാ.ആ ശിഷ് കീരഞ്ചിറ എം.എസ്. റ്റി.സെന്റ് തോമസ് മൗണ്ടിലേക്ക് നടത്തപ്പെടുന്ന ആഘോഷമായ കുരിശിന്റെ
വഴിക്ക് വികാരി ഫാ.സ്കറിയ വേകത്താനം നേതൃത്വം നൽകും.തുടർന്ന് നേർച്ചക്കഞ്ഞി വിതരണം. പീഡാനുഭവ തിരുക്കർമ്മങ്ങളിലും കുരിശിന്റെ വഴിക്കും ഇടവകയിലെ നൂറുകണക്കിന്
വിശ്വാസികൾ പങ്കെടുക്കും.കൈക്കാരന്മാരായ വർക്കിച്ചൻ മാന്നാത്ത്, സണ്ണി കണിയാംകണ്ടത്തിൽ, ജയ്സൺ തോമസ് വാഴയിൽ ,ജോബി നെല്ലിയേക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.